e-POC Ccarence option enabled for DDO'



ബനിഫിഷറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുവയ്ക്കാതെ വിവിധ കാരണങ്ങളാൽ റിജക്ഷൻ ആയ താഴെ പറയുന്ന കാലയളവിലെ   കറക്ഷനുകൾ 31/12/2022 വരെ കറക്ട് ചെയ്യുവാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്

TSB, CONTINGENT - 01/03/2022 മുതൽ 31/10/2022 വരെയുള്ളവ  


SALARY,NONSALARY(NON HR CLAIMS),ETSB - 01/04/2021 മുതൽ 31/10/2022 വരെ


ഇക്കാര്യം എല്ലാ ഡി.ഡി.ഒ മാരേയും അറിയിക്കുന്നതിനോടൊപ്പം ട്രഷറിയിൽ നിന്നും നേരിട്ട് ട്രാൻസ്ഫർ ചെയ്ത മേൽ സൂചിപ്പിച്ച കാലയളവിലെ TSB ട്രാൻസാക്ഷനുകളിലെ റിജക്ഷൻ ട്രഷറി തലത്തിൽ തന്നെ ക്ലിയർ ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച് ( റിജക്ഷൻ ആയ ട്രാൻസാക്ഷനുകളുടെ)ഒരു ഗൂഗിൾ ഷീറ്റ് എല്ലാ ജില്ലാ ട്രഷറികൾക്കും ലഭ്യമാക്കുന്നതും എല്ലാ ദിവസവും പ്രസ്തുത ഷീറ്റിൽ ആവശ്യമായ രേഖപ്പടുത്തലുകൾ വരുത്തേണ്ടതുമാണ്.


റിജക്ഷൻ ആയവ തിരുത്തൽ വരുത്തുവാൻ ഇനിയൊരു അവസരം ലഭിക്കാത്തതിനാലും ഡി.ഡി. ഒ/ ട്രഷറി ഓഫീസർമാർ കറക്ഷൻ  ക്ലിയർ ചെയ്തില്ലായെങ്കിൽ epoc ക്ലിയറൻസ് ബിൽ ജനറേറ്റ് ചെയ്ത് source head/ അക്കൗണ്ടിലേക്ക് തുക മാറ്റി വരവ് വയ്ക്കേണ്ട ചുമതല ട്രഷറി ഓഫീസർമാർക്കായതിനാലും മേൽ സൂചിപ്പിച്ച കാലയളവിലെ മുഴുവൻ റിജക്ഷനുകളും ക്ലിയർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു എന്ന് എല്ലാ ട്രഷറി ഓഫീസർമാരും ഉറപ്പുവരുത്തേണ്ടതാണ്

NB: 01/11/2022 മുതലുള്ള ട്രാൻസാക്ഷനുകളിൽ നിന്നും റിജക്ഷൻ ആകുന്നവ  30 ദിവസത്തിനകം തന്നെ ക്ലിയർ ചെയ്യേണ്ടതാണ്.