Renewal of Scheme for the year 2023 - Order
50 വയസിൽ താഴെയുള്ളവർ നിർബന്ധമായും SLI, GIS എന്നിവയിൽ ചേരണമെന്നാണ് നിയമം. കന്യാസ്ത്രീകൾക്ക് GIS ഓപ്ഷനലും SLI നിർബന്ധവുമാണ്. നിയമപരമായി ടി പോളിസികൾ നിർബന്ധമായിരിക്കുകയും ആയതിൽ ചേരാതെ GPAIS പ്രീമിയം കിഴിവ് വരുത്തുകയും ചെയ്ത ജീവനക്കാർക്ക് നിർഭാഗ്യവശാൽ ക്ലെയിം വന്നാൽ ഇൻഷുറൻസ് വകുപ്പ് ടി കാരണങ്ങളാൽ തുക അനുവദിക്കുകയില്ല. ആയതിന് ഡി.ഡി.ഒ മാർ ഉത്തരവാദികളാവുന്ന സാഹചര്യമുണ്ടായേക്കാം. 50 വയസ്സ് കഴിഞ്ഞ് സർവ്വീസിൽ പ്രവേശിച്ചവർ, PTS, SLR Workers എന്നിവർക്ക് SLI GIS ഇല്ലെങ്കിലും GPAIS കിഴിവ് ചെയ്യാവുന്നതും നിയമ പ്രകാരം ക്ലെയ്മിന് അർഹതയുള്ളവരുമായിരിക്കും. നവംബർ മാസത്തെ ശമ്പള ബില്ലുകളിൽ GPAIS കിഴിവ് ഇല്ലാത്തവരുണ്ടെങ്കിൽ ആയതിനുള്ള കാരണം കൃത്യമായി അറിയിക്കേണ്ടതാണ്. ഇല്ലായെങ്കിൽ ശമ്പള ബില്ല് പാസാക്കാൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടാകും.2022 നവംബർ ഡിസംബർ മാസങ്ങളിൽ റിട്ടയർ ചെയ്യുന്നവരുണ്ടെങ്കിൽ ശമ്പളത്തോടൊപ്പം നൽകേണ്ട സാക്ഷ്യപത്രത്തിൽ ടി വിവരം കൂടി രേഖപെടുത്തുക.കൂടാതെ ഈ വർഷം GPAIS പ്രീമിയം തുക ട്രഷറിയിൽ ചെല്ലാൻ മുഖേന സ്വീകരിക്കുകയാണെങ്കിൽ "8011--00--105--89 ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ്" ഇൻഷുറൻസ് പദ്ധതി എന്ന ശീർഷകത്തിൽ ആയിരിക്കണമെന്ന് പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ് അതായത് ഈ വർഷം Head of A/C മാറിയിട്ടുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു
View GPAIS G. O Order
Post a Comment