Introduction to e-Office
1. eOffice- ഒരു ആമുഖം
ഓഫീസ് ഫയലുകൾ പൂർണമായും ഇലക്ട്രോണിക് ഉപാധികളിലൂടെ മാത്രം നിർമിക്കുകയും കൈമാറുകയും സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനം ആണ്.- eOffice.
1. 1 പ്രത്യേകതകൾ
Office ഫയലുകൾ പൂർണമായും സോഫ്റ്റ് കോപ്പി മാത്രമായി മാറുന്നു.
പൊതുജനത്തിന് തൻ്റെ കത്തിന്മേലുള്ള തുടർ നടപടികൾ നിരീക്ഷിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം ആണ് eOffice.
ജൂനിയർ അക്കൗണ്ടൻറ് മുതലുള്ള ജീവനക്കാർ അവരവരുടെ Email I D ലോഗിൻ Success ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
CRU മെയിൽ പാസ്സ്‌വേർഡ് passapp.email.gov.in/passapp/ എന്ന വഴി റെസ്റ്റ് ചെയ്യാവുന്നതാണ്.
System Requirement: Mozilla FireFox എന്ന Web Browser ( Version 90 above). ഏറ്റവും പുതിയ വേർഷൻ Download ചെയ്യാൻ ഈ website സന്ദർശിക്കുക https://www.mozilla.org/en-US/firefox/new/?reason=manual-update
ശേഷം https://eofficetreasury.kerala.gov.in/ എന്ന URL ലൂടെ eOffice Login Page ലഭിക്കും.
1. 2 🔑 Login ചെയ്യുന്ന വിധം
Login ID ആയി CRU മെയിലിൽ ഉള്ള പേരും PEN നമ്പറും കഴിഞ്ഞ് ' -ker ' എന്ന് നൽകുക.
ഉദാഹരണത്തിന് : adarsh123456@kerala.gov.in എന്ന CRU Email I D യുടെ Login ID/User ID , ‘ adarsh123456-ker ’ എന്നായിരിക്കും.
Figure : 01. eOffice Login Page
CRU മെയിൽ പാസ്സ്‌വേർഡ് ‘Password’ ഓപ്‌ഷനിലും നൽകുക.
1. 3 ഫയൽ മാനേജ്‌മന്റ് സിസ്റ്റം (File Management System).
User ID & Password നൽകി ലോഗിൻ ചെയ്തു കഴിഞ്ഞാൽ eOffice ൻ്റെ Home Page ലേക്ക്എത്തുവാൻസാധിക്കും.
Figure : 02. eOffice Home Page
eOffice- ൽ തപാൽ ഫയലുകൾ File Management System മുഖാന്തിരം കൈകാര്യം ചെയ്യാൻ സാധിക്കും.
1. 4 ഫയൽ ഡയറക്ടറി സിസ്റ്റം ( File Directory System ).📁
ഡയറക്ടറി എന്ന ഓപ്‌ഷനിലൂടെ ജീവനക്കാരൻറെ കൃത്യമായ CRU Email ID, Search ചെയ്യാവുന്നതാണ്.
1. 5 തപാൽ Receipt
തപാലിൽ ലഭിക്കുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നത് ഈ സെക്ഷനിലൂടെയാണ്
1.5.1 തപാൽ ഫയൽ നമ്പർ
തപാൽ ഫയൽ നമ്പർ ചെയ്യുവാൻ : Receipt ➤ Brows & Diaries ➤ Electronic.
Figure : 02. eOffice Tapal Numbering & Tapal Upload Window.
തപാൽ ഫയൽ അപ്‌ലോഡ് ചെയ്യുവാൻ : Upload Option തിരഞ്ഞെടുക്കുക.
Tapal Numbering & Tapal Upload ന് ശേഷം തപാൽ സെക്ഷനിൽ നിന്നും ഫയൽ മേൽ സെക്ഷനിലേക്ക് അയക്കുവാൻ ‘ Generate & Send ‘ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്.
തുടർന്ന് ഏത് ഓഫീസർക്കാണോ ഫയൽ കൈമാറേണ്ടത് To ഓപ്‌ഷനിൽ ആ ഓഫീസറുടെ പേര് നൽകി Send കൊടുക്കുക.
Send ചെയ്തത് മാറിപ്പോയാൽ Reverse ചെയ്യുവാനായി File Select ചെയ്തത് Pull Back ചെയ്യുക.. (File Receive ചെയ്യേണ്ട ഓഫീസർ File ഓപ്പൺ ചെയ്താൽ Pullback സാധ്യമാകുകയില്ല )
1. 6 ഫയൽ തയ്യാറാക്കൽ ( File Creation ) 📃
തപാൽ വഴി ലഭിച്ച ഒരു കത്ത് Receipt-ൽ Entry ചെയ്ത് നമ്പർ നൽകിയ ശേഷം അവയെ ഫയലായി സൂക്ഷിക്കുന്നതാണ് അടുത്ത നടപടി. സെക്ഷൻ അക്കൗണ്ടൻറ് / ജൂനിയർ അക്കൗണ്ടൻറ് ലെവലിൽ ആണ് File Creation ചെയ്യേണ്ടത്. അതിനായി File ➤ Create ➤ New
തെരെഞ്ഞെടുത്ത ശേഷം വരുന്ന Window യിൽ ആദ്യ ഓപ്ഷൻ ട്രഷറി ' TRY ' സെലക്ട് ചെയ്യുക , ഏത് ട്രഷറിയാണോ അത് രണ്ടാമത്തെ ഓപ്ഷനിൽ നൽകുക മൂന്നാമത്തെ സെക്ഷൻ Skip ചെയ്ത് വർഷവും ക്ലാർക്ക് സീറ്റ് കോഡ് ഉം നൽകുക.
Description നൽകിയ ശേഷം File no Generate ഓപ്ഷൻ Yes ആക്കി 'continue Working ' click ചെയ്യുക.
Figure : 03. eOffice File Creation.
1. 7 റെസീപ്റ്റുകൾ കൂട്ടിച്ചേർക്കൽ (Attaching/Adding Receipts)
File Creation & Generate ചെയ്തു കഴിഞ്ഞാൽ അടുത്തതായി സ്കാൻ ചെയ്തു വച്ചിട്ടുള്ള തപാൽ / മറ്റ് ഫയലുകൾ ക്രീയേറ്റ് ചെയ്ത ഫയലിലേക്ക് കൂട്ടിച്ചേർക്കേണ്ടതായിട്ടുണ്ട് അതിനായി Add Receipt ➤ Choose from inbox ➤ Remarks ➤ Attach ചെയ്യുക.
1. 8 കുറിപ്പുകൾ നൽകുവാൻ (Giving Notes)
ഫയൽ create ചെയ്ത് Attachment add ചെയ്തുകഴിഞ്ഞ ശേഷം പ്രസ്തുത ഫയലിനെ പറ്റിയുള്ള കുറിപ്പുകൾ / നോട്ട്സ് നൽകുന്നത് Green Note (ഗ്രീൻ നോട്ട്) എന്ന ഭാഗത്താണ് അതിനായി Green Note ➤ Add Green Note.
ഓരോ 10 സെക്കന്റിലും ഗ്രീൻ നോട്ട് Auto Save / Update ആകുന്നതാണ്.
1. 9 ഡ്രാഫ്റ്റ് / കവറിങ് കത്തുകൾ തയ്യാറാക്കൽ (Draft / Covering Letter Preparation)
Draft ➤ Create New Draft (Details നൽകിയ ശേഷം) ➤ Save ചെയ്യുക തുടർന്ന് മേൽ ഉദ്യോഗസ്ഥന് ഫയൽ കൈമാറുക അതിനായി ‘Send Option’ ➤ To തിരഞ്ഞെടുത്ത് ഓഫീസർ നെയിം ടൈപ്പ് / സെലക്ട് ചെയ്ത് Send നൽകുക
(അക്കൗണ്ടൻറ് ലെവലിൽ ക്രീയേറ്റ് ചെയ്ത e-Office ഫയൽ ഓഫീസർ ലെവൽ കാണുവാൻ Draft ➤ View Draft സെലക്ട് ചെയ്യുക )
1. 9. 1 ഫയൽ ഒപ്പിടൽ File Signing
ഫയൽ നടപടികൾ പൂർത്തിയായി കഴിഞ്ഞു ഫയൽ അയക്കുന്നതിനു മുന്നോടിയായി മേലുദ്യോഗസ്ഥൻ ഒപ്പിടേണ്ടതായിട്ടുണ്ട് . ഇ ഓഫീസിൽ അതിനായി പ്രധാനമായും 3 തരത്തിൽ ഒപ്പിടൽ നടത്താവുന്നതാണ്
e-Sign
ബയോ മെട്രിക് സംവിധാനത്തിലൂടെ ഒപ്പിടാവുന്ന രീതി.
DSC Sign
ഉദ്യോഗസ്ഥരുടെ DSC Device മുഖാന്തിരം ഉപ്പിടുന്ന രീതി
Ink Sign
e-Office വഴി തയ്യാറാക്കിയ ഡ്രാഫ്റ്റിൻറെ പകർപ്പ് Print എടുത്ത ശേഷം അത് ഒപ്പിട്ടു തിരികെ സ്കാൻ ചെയ്ത് Upload ചെയ്യുന്ന രീതി.
1. 10 കത്തയക്കൽ 📮
e-Sign ചെയ്ത ഫയലുകൾ ഓഫീസർ / ATO / STO / DTO ലെവലിൽ സൈൻ ചെയ്ത ശേഷം അക്കൗണ്ടൻറ് ലെവലിലേക്ക് അയക്കുന്നു. തുടർന്ന് അക്കൗണ്ടൻറ് ടി ഫയൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രസ്തുത ഓഫീസർ / ഓഫീസിലേക്ക് അയക്കുന്നു അതിനായി Intra Office ➤ ( അയക്കേണ്ട ഓഫീസിൽ അഡ്രസ്സ് തിരഞ്ഞെടുക്കുക ) ➤Add. ➤ Update ➤ Initiate dispatch. തെരെഞ്ഞെടുത്ത ശേഷം പ്രസ്തുത ഓഫീസിലേക്ക് അയക്കുക .
Post a Comment