പ്രണാമം മഞ്ചു സർ 🙏



അക്ഷരങ്ങൾ ചേർത്ത് വെച്ചാൽ നമുക്ക് വായിക്കാം.. പക്ഷേ ആ വാക്കുകൾക്ക് അർഥം ഉണ്ടാകണമെങ്കിൽ അത് അനുഭവിച്ച് തന്നെ അറിയണം..

      മഞ്ജു സാർ... 

ഒരുപാട് വാക്കുകൾ ഒന്നും പറയണ്ട ഒരാളെ കൂടുതൽ സ്നേഹിക്കാൻ... ബഹുമാനിക്കാൻ.....

ഒരു ചെറു പുഞ്ചിരി... പിന്നെ ആത്മാർഥമായ സ്നേഹാന്വേഷണം... അത് മതി..

           ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സാറിൻ്റെ യാത്ര....

ഓഫീസിൽ ഒരു സാംസ്കാരിക കൂട്ടായ്മ വേണം  എന്നുള്ള ആശയം മുന്നോട്ട് വച്ച മഞ്ജു സാർ, സ്വന്തമായി തന്നെ തൻ്റെ സമർപ്പണം വരെ മുകളിലേക്ക് എഴുതി നൽകി....എന്തുകൊണ്ടോ അത് നടക്കാതെ പോയി.... ഏറെ വേദനയുണ്ട്....


Recreation club രൂപീകരിച്ചു എന്നുള്ള കാര്യം 2022 ജൂൺ 30 ന് സാറിനെ അറിയിച്ചപ്പോൾ ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാവുന്നതിനും അപ്പുറം ആയിരുന്നു...

രേഖകളിൽ അതിൻ്റെ ചുമതല സാറിന് നൽകിയത് നമ്മൾ മറന്നു പോകരുത്.....


   *എന്നെ നിങ്ങൾ നോക്കണ്ട നിങ്ങൾ തുടങ്ങിക്കോളൂ കൂടെ ഞാൻ ഉണ്ട്* എന്നാണ് അന്ന് എന്നോട് പറഞ്ഞത്...ഒരു പക്ഷേ അന്നത്തെ സ്റ്റാഫ് മീറ്റിങ്ങിൽ മുന്നോട്ട് വച്ച recreation club എന്ന ആശയം തമാശ ആയി ആർക്കെങ്കിലും  തോന്നിയെങ്കിൽ കൂടി  അതിനെ ഞാൻ ഒട്ടും അതിശയോക്തിയോടെ കാണുന്നില്ല.. സാറിന് വേണ്ടി.. എനിക്ക് സാറിൻ്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഒരു വാക്ക് എങ്കിലും പറയാൻ പറ്റിയല്ലോ...


 തൻ്റെ പൂർണ ആരോഗ്യ സമയത്ത് മുന്നോട്ട് വച്ച ആശയത്തിന് ഒപ്പം നിൽക്കുവാൻ കഴിയാതെ പോയത്  എൻ്റെ പരിമിതികൾ ക്ക് ഉള്ളിൽ നിന്നും ഏറെ വേദനയോടെ ഓർക്കുന്നു.....

     ചില ആളുകൾക്ക് ഒരു പ്രത്യേക കഴിവ് ഉണ്ട്...ചിരിയിലൂടെ നമുക്ക് നൽകുന്ന പോസിറ്റീവ് എനർജി...

തൻ്റെ ക്യാബിനിൽ കയറിയാൽ computer room കണ്ണാടിയിലൂടെ നോക്കി ഞങ്ങളെ കൈ വീശി കാണിക്കും...ഒരു പക്ഷെ ഞങ്ങൾ കണ്ടില്ല എങ്കിലോ കണ്ണാടിയിൽ തട്ടി ഞങ്ങളെ അറിയിക്കും.. 


          പലപ്പോഴും ജീവിതം ഒരു നാടകം ആയി മാറിപ്പോകുന്നു എന്ന് തോന്നി പോകുന്നത് ഇതൊക്കെ കൊണ്ട് ആണ് ..തൻ്റെ വേഷം കെട്ടിയാടി അരങ്ങ് ഒഴിഞ്ഞു പോകുന്ന പോലെ ............

      വാക്കുകൾക്ക് അതീതമായുള്ള സൗഹൃദ സാന്നിധ്യമായി നിന്നിരുന്ന  ഒരു വ്യക്തിയെ നമുക്ക്  നഷ്ടമായി....


പ്രണാമം മഞ്ജു സാർ  🌹🌹

Adarsh