
സംയോജിത ധനകാര്യ മാനേജ്മെന്റ് സിസ്റ്റ(IFMS) ത്തിന്റെ ആറ് പുതിയ സംരഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. സുതാര്യവും സുശക്തവുമായ ധനകാര്യ മാനേജ്മെന്റ് സംവിധാനം നടപ്പിൽ വരുത്തുവാൻ കേരള ട്രഷറി വകുപ്പിൽ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണെന്നും അതിന് ചുക്കാൻ പിടിക്കുന്ന ട്രഷറി, ധനകാര്യ വകുപ്പിലെ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടി എഴുപത്തിയഞ്ച് ലക്ഷത്തിലധികം കോടി രൂപയുടെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ട്രഷറി വകുപ്പിനെ ദേശസാക്തൃത , പുതുതലമുറ ബാങ്കുകളുടെ നിലവാരത്തിലുള്ള ഭൗതിക പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് ഈ സർക്കാർ പ്രതിജ്‌ഞാബന്ധമാണെന്നും അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നും തുടർ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ധനകാര്യ മാനേജ്മെന്റിലുള്ള പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വിവിധങ്ങളായ ട്രഷറി -ധന കാര്യവകുപ്പുകളുടെ ഇൻറർനെറ്റ് / ഇൻട്രാ നെറ്റ് ആപ്ലിക്കേഷനുകൾ IFMS ന്റെ ഏകജാലക സംവിധാനത്തിൽ കൊണ്ടുവരുക, ട്രഷറി വകുപ്പിൽ ബയോമെട്രിക് അറ്റൻഡ്സ് സംവിധാനം നടപ്പിൽ വരുത്തുക, ട്രഷറി വകുപ്പിനെ ഇ- ഓഫീസ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയ കേരളത്തിലെ ആദ്യ വകുപ്പായിട്ട് പ്രഖ്യാപിക്കുക ,IFMS ഇൻറർനെറ്റ് ആപ്ലിക്കേഷനുകളെ Single Sign-On സംവിധാനത്തിലേക്ക് കൊണ്ടുവരുക, ഓൺലൈൻ ലീവ് മാനേജ്മെന്റ്, ട്രാൻസ്ഫർ ആൻഡ് പ്രൊമോഷൻ മൊഡ്യൂൾ ആരംഭിക്കുക തുടങ്ങി ആറ് പുതിയ IFMS പ്രോജക്ടുകൾ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഇന്ന് (22/08/2022) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് ബാബു അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ശ്രീമതി. ജി.സുധർമ്മിണി, NIC സ്റ്റേറ്റ് ഇൻഫർമാറ്റിക് ഓഫീസർ ശ്രീ മോഹന കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ധനകാര്യ റിസോർസ് സെക്രട്ടറി (ഓഫീസർ ഓൺ സ്പെഷ്യൽ ) ശ്രീ.കെ. മുഹമ്മദ് വൈ സഫിറുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ധനകാര്യ അഡി.ചീഫ് സെക്രട്ടറി ശ്രീ.രാജേഷ് കുമാർ സിംഗ് IAS സ്വാഗതവും ട്രഷറി ഡയറക്ടർ ശ്രീ.വി. സാജൻ കൃതജ്‌ഞതയും അർപ്പിച്ചു.
1 comment