Medisep Update August 2022


സർക്കാർ  ഉത്തരവ്  പ്രകാരം  പെൻഷൻകാരുടെയും  ജീവനക്കാരുടെയും മെഡിസെപ്  ഡീറ്റെയിൽസ്  വെരിഫിക്കേഷൻ  നടത്തി  തെറ്റുകൾ  തിരുത്തി  പൂർണമായും  സ്റ്റാറ്റസ്  അപ്ഡേറ്റ്  ചെയ്യുന്നതിനുള്ള  സമയപരിധി  2022  ഓഗസ്റ്റ്  മാസം  25 -നു  അവസാനിക്കുകയാണ് . അതിനു  ശേഷം  നിലവിലുള്ള  വിവരങ്ങളിൽ  ഒരുതരത്തിലുമുള്ള  കൂട്ടിച്ചേർക്കലുകളും  അനുവദിക്കുന്നതല്ല  എന്നാണ്  അറിയിച്ചിട്ടുള്ളത് . പുതിയതായി  ആൾക്കാരെ  ഉൾപ്പെടുത്തുന്നതിനുള്ള  സൗകര്യം  മാത്രമായിരിക്കും  പിന്നീട്  ലഭ്യമായിരിക്കുക  . അതിനാൽ  എല്ലാവരും  ഈ  വിഷയത്തിൽ  പ്രത്യേക  ശ്രദ്ധ  പതിപ്പിക്കേണ്ടതും  ഓഗസ്റ്റ്  20  -നു  മുൻപായി  ട്രഷറികളിൽ  ലഭ്യമായിട്ടുള്ള  എല്ലാ  അപേക്ഷകളും  പരിശോധിച്ചു്   എല്ലാ  വിവരങ്ങളും  അപേക്ഷ  പ്രകാരം  കൃത്യമാണെന്ന്  ഉറപ്പാക്കേണ്ടതുമാണ് .