Inauguration of New Building for Varkala Sub Treasury.

വർക്കല സബ് ട്രഷറിയിക്ക് പുതിയ കെട്ടിടം എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിന് ഏറ്റവുമധികം ശ്രമിച്ച വർക്കലയുടെ പ്രിയങ്കരനായ എം എൽ എ ശ്രീ അഡ്വ വി ജോയ് അവർകൾക്കും പിന്തുണയുമായി ആദ്യാവസാനം നമുക്കൊപ്പം നിന്ന വർക്കലയുടെ നഗര പിതാവ് ശ്രീ കെ എം ലാജി അവർകൾക്കും ആദ്യമായി വർക്കല സബ് ട്രഷറി ജീവനക്കാരുടെ സ്നേഹാദരങ്ങൾ അറിയിക്കുന്നു

വർക്കല സബ് ട്രഷറി കെട്ടിടനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും മികച്ച രീതിയിൽ കെട്ടിടം പണി പൂർത്തിയാക്കുന്നതിൽ സാരഥ്യം വഹിക്കുകയും ചെയ്ത INKEL സീനിയർ പ്രൊജക്റ്റ്‌ മാനേജർ ശ്രീ ആർ തമ്പി, പ്രൊജക്റ്റ്‌ മാനേജർ ശ്രീ പ്രവീൺ എന്നിവരെയും നന്ദിയോടെ ഇത്തരുണത്തിൽ ഓർമിക്കുന്നു.

വർക്കല സബ് ട്രഷറിയുടെ ഉത്ഘാടന ചടങ്ങ് അതി ഗംഭീരമായി നടത്തുന്നതിന് കൈമെയ് പ്രയത്നിച്ച എല്ലാ സ്വാഗത സംഘാഗങ്ങൾക്കും അഭ്യുദയകാക്ഷികൾക്കും ചടങ്ങിന് കൊഴുപ്പു കൂട്ടുന്നതിനായി സംഭാവനകൾ കൊണ്ട് നമുക്കൊപ്പം നിന്ന KSSPU ടൌൺ, റൂറൽ യൂണിറ്റുകൾ, ഗവണ്മെന്റ് കോൺട്രാക്ടർമാരായ ശ്യാമ പ്രസാദ്, ചിന്തു പ്രസാദ്, വെണ്ടർമാരുടെ കൂട്ടായ്മ, ട്രഷറി അസിസ്റ്റന്റ് ഡയറക്ടർ പദവിയിൽ വിരമിച്ച ശ്രീമതി മീര മാഡം, ട്രഷറിയ്ക്കായി സംഭാവനകൾ നൽകിയ കൈരളി ജ്വല്ലറി, വർക്കല ഇൻഡേൻ സെർവീസസ് തുടങ്ങി എല്ലാപേർക്കും വർക്കല സബ് ട്രഷറി ജീവനക്കാരുടെ ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നു.








 കൂ ടാതെ ചടങ്ങിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് യത്നിച്ച എൻ ജി ഓ യൂണിയൻ, കെ എസ് ടി എ, കെ ജി ഓ എ, കെ എസ് എസ് പി യു, ജോയിന്റ് കൗൺസിൽ വിവിധ രാഷ്ട്രീയ ബഹുജന സംഘടനകൾ, ജോയ് എം എൽ എ യുടെ ഓഫീസ് ജീവനക്കാരായ ശ്രീ സുനിൽ, ശ്രീ സജിൻ എന്നിവരെയും നന്ദി പൂർവ്വം സ്മരിക്കുന്നു.

ട്രഷറി വകുപ്പിന്റെ സാരഥി ട്രഷറി ഡയറക്ടർ ശ്രീ സാജൻ സാറിനും ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ബെന്നി സാറിനും ജില്ലാ ട്രഷറി ഓഫീസർ ശ്രീമതി സിന്ധു മാഡത്തിനും ട്രഷറി ഡയറക്ടറേറ്റിൽ നിന്നും ജില്ലാ ട്രഷറിയിൽ നിന്നും സമീപ ട്രഷറികളിൽ നിന്നും എത്തിച്ചേർന്ന ട്രഷറി ജീവനക്കാർക്കും മറ്റ് ഓഫീസുകളിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ട്രഷറി സമീപവാസികൾക്കും സാന്നിധ്യം കൊണ്ടല്ലാതെ ഉദ്ഘാടന ചടങ്ങുമായി സഹകരിച്ച മുഴുവൻ ട്രഷറി ജീവനക്കാർക്കും ഈ അവസരത്തിൽ വർക്കല സബ് ട്രഷറി ജീവനക്കാരുടെ കൃതജ്ഞത അറിയിക്കുന്നു.

Abhilash_Navaprakash